ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാർ ഇന്ന് ഒന്നാം വർഷത്തിലേക്ക്. വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും പദ്ധതിയിലുണ്ട്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് നിരവധി പദ്ധതികളാണ് തുടക്കം കുറിക്കുന്നത്.
നരേന്ദ്രമോദി സർക്കാർ 11 വർഷങ്ങൾ പൂർത്തിയാക്കുമ്പോഴും ഇന്ത്യൻ ജനതയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ സർക്കാരിനായോ എന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്. തുടർഭരണത്തിന്റെ ആലസ്യത്തിൽ ജനങ്ങളെ മറന്ന സർക്കാരിന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകിയിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മോദി സർക്കാർ കരുതലോടെയാണ് നീങ്ങുന്നത്.