പുഡ്ഡിംഗ് ഇഷ്ടമാണോ? കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇഷ്ട്ടമുള്ള ഒരു ഐറ്റമാണ് പുഡ്ഡിംഗ്. രുചികരമായി ചോക്ലേറ്റ് കാരമല്‍ പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ബട്ടറും പഞ്ചസാരയും കൊക്കോപൗഡറും ഒരു ഡബിള്‍ ബോയിലറില്‍വച്ച് ചൂടാക്കി കട്ടിയുള്ള കസ്റ്റാഡ് തയാറാക്കുക. അടുപ്പില്‍നിന്നും വാങ്ങിയ ശേഷം തേങ്ങ ചിരകിയത്, കശുവണ്ടി, വാനില എസന്‍സ്, ബിസ്‌ക്കറ്റ് പൊടിച്ചത് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതൊരു പുഡ്ഡിംഗ് ഡിഷിലേക്ക് പകര്‍ത്തി നിരത്തുക. ചൈനാഗ്രാസ് ഒന്നര കപ്പ് വെള്ളത്തില്‍ പത്ത് മിനിറ്റ് കുതിര്‍ക്കുക. കണ്ടന്‍സിഡ് മില്‍ക്കും പാലും ഒന്നിച്ച് തിളപ്പിക്കുക. പഞ്ചസാര ചേര്‍ക്കുക. കുതിര്‍ത്ത ചൈനാഗ്രാസ് കൈകൊണ്ട് നന്നായി ഞെരടുക. അടുപ്പില്‍വച്ച് ഉരുക്കുക. ചൂടാക്കിയിട്ടിരിക്കുന്ന കണ്ടന്‍സിഡ് മില്‍ക്ക് കൂട്ടിലേക്ക് ചൈനാഗ്രാസ് ചേര്‍ക്കുക. രണ്ട് പ്രാവശ്യം അരിക്കുക. ചൂട് മാറുന്നതുവരെ ഇളക്കുക. പുഡ്ഡിംഗ് ഡിഷില്‍ ബിസ്‌ക്കറ്റ് ലയറിന്റെ മുകളിലേക്ക് ഇത് ഒഴിക്കുക. ഫ്രിഡ്ജില്‍ വച്ച് സെറ്റാക്കി വിളമ്പാം.