Kerala

നിലമ്പൂരില്‍ 15കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; വനംവകുപ്പ് കേസെടുത്തു

നിലമ്പൂർ മണ്ഡലത്തിലെ വഴിക്കടവിൽ കാട്ടുപന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു.

പന്നിക്കെണി ഒരുക്കിയ വിനീഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. പ്രതിയ്ക്കായി വനം വകുപ്പ് പ്രത്യേക കസ്റ്റഡി അപേക്ഷ നൽകും.

വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസമാണ് ദാരുണമായ അപകടം ഉണ്ടായത്. വീട്ടിൽ നിന്ന് ഫുട്ബോൾ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് കുട്ടികൾക്കൊപ്പം മീൻപിടിക്കാൻ പോയതായിരുന്നു. മൃഗവേട്ടക്കാർ പന്നിയെ പിടിക്കാനായി വടിയിൽ ഇരുമ്പ് കമ്പി കെട്ടി കെഎസ്ഇബി ലൈനിലൂടെ വലിച്ച് താഴെയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അഞ്ച് പേരുടെ സംഘമാണ് അപകടത്തിൽപെട്ടത്

Latest News