Tech

പോക്കോ എഫ് 7 വരുന്നു; 5,830mAh ബാറ്ററിയും 50 MP ക്യാമറയും; ഫോണിന് കരുത്താകാൻ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 3 ചിപ്സെറ്റും; ലോഞ്ച് വിവരം പുറത്ത് വിട്ടത് ഫ്ലിപ്പ്കർട്ട് | POCO F7

പോക്കോ എഫ് 7ന്റെ ചൈനീസ് പതിപ്പിൽ പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങളുണ്ട്

പോക്കോയുടെ പുതിയ ഫോൺ പോക്കോ എഫ് 7 ഈ മാസം അവസാനം ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഫ്ലിപ്കാർട്ടാണ് ഫോണെത്തുന്ന കാര്യം പുറത്ത് വിട്ടത്. ഫ്ലിപ്കാർട്ട് പേജിൽ ലോഞ്ച് തീയതി അറിയിച്ചില്ലെങ്കിലും യുആർഎലിൽ ഫോൺ ഈ മാസം വിപണിയിലെത്തുമെന്ന് സൂചന നൽകുന്നു.

ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും റെഡ്മി ടർബോ 4 പ്രോയ്ക്ക് സമാന്തരമായിട്ടുള്ള ഫോണായിരിക്കും പോക്കോ എഫ്7 എന്നാണ് സൂചനകൾ. പുറത്തുവന്ന റിപോർട്ടുകൾ പ്രകാരം എഫ്7 പ്രോയില്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 3 ചിപ്സെറ്റായിരിക്കും.

6.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ കൂടാതെ, ഫോണില്‍ 50MP ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റവും 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,830mAh ബാറ്ററിയും ഉണ്ടായിരിക്കും. പോക്കോ എഫ്7 റെഡ്മി ടർബോ 4 പ്രോയ്ക്ക് സമാനമാണെങ്കിൽ, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 2 ആയിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. കൂടാതെ ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഉണ്ടായിരിക്കും.

പോക്കോ എഫ് 7ന്റെ ചൈനീസ് പതിപ്പിൽ പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങളുണ്ട്. ഈ കളർ ഓപ്ഷനുകൾ ഇന്ത്യയിലേക്ക് എത്തുമോ എന്ന് വ്യക്തമല്ല. പോക്കോ എഫ് 7 നും 30,000 മുതൽ 35,000 രൂപ വരെ വിലയുണ്ടാകുമെന്നാണ് കണക്കുകൾ.

content highlight: POCO F 7