തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികൾ വിലയിരുത്താനായി മന്ത്രി ശ്രീചിത്രയിലെത്തി.
വിവരങ്ങൾ വിശദമായി അന്വേഷിച്ച് കേന്ദ്രത്തെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീചിത്ര പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര യോഗം ചേർന്നു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി , ശ്രീചിത്ര ഡയറക്ടർ സഞ്ജയ് ബിഹാരി, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകൾ ഇന്ന് മുതൽ നിലയ്ക്കും.