Health

പുരുഷന്മാരെ നിങ്ങൾ കെട്ടിപിടിക്കാൻ റെഡിയാണോ? മാനസിക സമ്മർദ്ദവും സാമ്പത്തിക ബുദ്ധിമുട്ടും മാറും; ഒരു കെട്ടിപിടിത്തത്തിനു ലഭിക്കുക 600 രൂപ; ആണുങ്ങളെ തിരയുന്നതിൽ കൂടുതൽ നഗരങ്ങളില്‍നിന്നുള്ള സ്ത്രീകളും; മാന്‍ മംസ് തെറാപ്പിയെ കുറിച്ചറിയാം | Man Mums

നഗരങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് ആലിംഗനങ്ങള്‍ക്കായി ആണ്‍മംമ്‌സിനെ തിരയുന്നതെന്നാണ് പല സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളും പറയുന്നത്

വ്യത്യസ്തമായത് ലോകത്തും വിപണിയിലെത്തിക്കുന്നതിൽ ഒന്നാമത് നിൽക്കുന്നത് ചൈനക്കാരണ്. കാരണം മെറ്റീയലിലും പുതിയ കണ്ടുപിടത്തങ്ങളിലും ലോകത്തിനു മുൻപേ ഓടുന്നവരാണ് ചൈനക്കാർ. ഇപ്പോഴിതാ അത്തരത്തിൽ പുതിയൊരു ട്രെൻഡ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മാനസിക സമ്മര്‍ദം കുറയ്ക്കാനായി സ്ത്രീകള്‍ പുരുഷന്മാരെ അഞ്ച് മിനിറ്റ് സമയത്തേക്ക് പണം നല്‍കി ആലിംഗനം ചെയ്യാം. ഏകദേശം 250 മുതൽ 600 രൂപയാണ് ഇതിന് ചെലവ് വരുന്നത്. ആലിംഗനം ചെയ്യാന്‍ ആശ്രയിക്കുന്ന ഈ പുരുഷന്മാർ അറിയപ്പെടുന്നത് മാന്‍ മംസ് എന്നാണ്.

വിവിധ ഓൺലൈൻ സൈറ്റുകൾ വഴി പണം നല്‍കിയാണ് ഈ ആലിംഗനങ്ങള്‍ക്കുള്ള സംവിധാനമൊരുക്കുന്നത്. അതിന് ശേഷം മാളുകള്‍, സബ്‌വേ സ്റ്റേഷനുകള്‍ പോലുള്ള പൊതുസ്ഥലത്തുവെച്ച് മാന്‍ മംസിനെ ആലിംഗനം ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ സമ്മര്‍ദം അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വൈകാരികമായ ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തൽ.

പെരുമാറ്റം, ക്ഷമ, ശരീരഘടന, രൂപം എന്നിവ മാനദണ്ഡമാക്കി സ്ത്രീകള്‍ക്ക് മാൻ മംമ്‌സിനെ തിരഞ്ഞെടുക്കാം. പരസ്പരം കണ്ടുമുട്ടുന്നതിന് മുൻപ് മാന്‍ മംസുമായി സ്ത്രീകൾക്ക് സ്വകാര്യമായി ചാറ്റ് ചെയ്യാനും അവസരമുണ്ട്. നഗരങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് ആലിംഗനങ്ങള്‍ക്കായി ആണ്‍മംമ്‌സിനെ തിരയുന്നതെന്നാണ് പല സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളും പറയുന്നത്.

ഈ ട്രെന്‍ഡിങിന്റെ മോശം വശങ്ങളും പലരും ചൂണ്ടി കാണിക്കുന്നുണ്ട്. പണം നല്‍കിക്കൊണ്ട് ആലിംഗനം ചെയ്യുന്നത് ചിലപ്പോൾ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങളുണ്ടാകാന്‍ കാരണമാകുമെന്നും വിലയിരുത്തലുകൾ ഉണ്ട്‌. എന്തായാലും ചൈനയിൽ “മാന്‍ മംസി”നു ദിവസേന ആവശ്യക്കാരെറുന്നു എന്നാണ് വിലയിരുത്തൽ.

content highlight: Man Mums