എന്നും ബ്രേക്ഫാസ്റ്റ് ഒരുപോലെയല്ലേ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ഐറ്റം തയ്യാറാക്കിയാലോ? രുചികരമായ ബനാന പാന്‍കേക്ക് വിത്ത് ക്യാരമല്‍ സിറപ്പ് ആയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഐറ്റം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ബേക്കിംഗ് പൗഡറും ഗോതമ്പുപൊടിയും അരിച്ചിടുക. അതിലേക്ക് പഞ്ചസാരയും ബട്ടറും വാനില എസന്‍സും ചേര്‍ത്തിളക്കുക. ഇനി പാലും ഏത്തപ്പഴം ഉടച്ചതും ഒന്നിച്ചടിച്ച് അതും ചേര്‍ത്ത് കലക്കി വയ്ക്കാം. ഒരു നോണ്‍സ്റ്റിക്ക് പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി അല്‍പ്പം ബട്ടര്‍ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് കാല്‍ കപ്പ് മാവ് കോരിയൊഴിച്ച് തീകുറച്ചുവച്ച് രണ്ട് മിനിറ്റ് ചൂടാക്കി വേവിക്കുക. ഇങ്ങനെ മാവ് തീരുന്നതുവരെ കോരിയൊഴിച്ച് പാന്‍കേക്ക് ചുട്ടെടുക്കാം. കാരമല്‍സോസും ക്രീമും മുകളിലൊളിച്ച് വിളമ്പാം.