Kerala

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസുകൾക്ക് നിരത്തിലിറക്കാൻ സമയക്രമം നൽകി കോർപ്പറേഷൻ

അപകടത്തിന് ശേഷം നിയമനടപടികളും പണികളും പുർത്തിയാക്കി കെഎസ്ആർടിസി ബസുകൾ തിരികെ ഇറക്കുന്നതിന് കോർപ്പറേഷൻ സമയക്രമം നിശ്ചയിച്ചു.

നിയമനടപടി പൂർത്തിയായ ബസുകൾക്ക് ചെറിയ പണികൾ മാത്രമേ ഉള്ളൂ എങ്കിൽ മൂന്ന് ദിവസത്തിനകം ഓട്ടത്തിന് സജ്ജമാക്കണം. കൂടാതെ പൊലീസ്, മോട്ടോർവാഹനവകുപ്പ്, ഇൻഷുറൻസ് എന്നിവയുടെ നടപടികളും ഇതിനകം പൂർത്തിയാക്കി ബസ് ഡിപ്പോയിൽ മടക്കി എത്തിക്കണം.

അതേസമയം നിയമനടപടി ഇത്രയും ദിവസത്തിനുള്ളിൽ തീർക്കാനായില്ലെങ്കിൽ വിവരം യൂണിറ്റ് അധികാരികളെയും വിജിലൻസ് വിഭാഗത്തെയും അറിയിക്കണം.

വലിയ തകരാറുകൾ യൂണിറ്റ് തലത്തിൽ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമനടപടി കഴിഞ്ഞാലുടൻ സെൻട്രൽ/ റീജണൽ വർക്ക് ഷോപ്പിൽ എത്തിക്കണം. ഈ ബസുകൾ വന്നദിവസം തന്നെ പരിശോധിച്ച് പണിതുടങ്ങണം.

ചെറിയ പ്രവൃത്തികൾ മാത്രമെങ്കിൽ, അവ തീർത്ത് മൂന്ന്-ഏഴ് ദിവസത്തിനുള്ളിൽ ബസ് മടക്കി അയയ്ക്കണം. വലിയ പണികൾക്ക് 30 ദിവസം വരെ സമയം അനുവദിക്കും. കൂടാതെ ബസുകൾ മടക്കി എത്തിക്കുന്നതിന്റെ ചുമതല ഡിപ്പോ മേധാവികൾക്കായിരിക്കും.

Latest News