Kerala

കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് രമേശ് ചെന്നിത്തല

മലപ്പുറത്ത് കൂരിയാട് തകർന്ന ദേശീയപാത കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് വലിയ തിരിച്ചടിയായി. ഇതിലൂടെ അദാനിയാണ് ലാഭമുണ്ടാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കോൺട്രാക്ടർമാർക്കെതിരെ നടപടി ഉണ്ടാവണമെന്നും ഇവിടെ വന്നപ്പോഴാണ് ഭീകരാവസ്ഥ മനസ്സിലായതെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതിയെക്കുറിച്ച് ഗഡ്കരിയോട് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഹൈവേ തകരുന്നത് കണ്ട് ഞങ്ങൾ തുള്ളിച്ചാടുന്നില്ല. ഞങ്ങൾ പാത കുത്തിപ്പൊളിച്ച പോലെയാണ് ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. അഴിമതി ചെയ്ത കരാറുകാരെ ഗോവിന്ദൻ മാസ്റ്റർ എന്തിന് സംരക്ഷിക്കുന്നു. ജനങ്ങളുടെ ആശങ്ക സർക്കാർ പരിഹരിക്കണം. കുറ്റമറ്റ രീതിയിൽ പഠനം നടത്തി ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Latest News