നല്ല തേനൂറും മഞ്ഞ ജിലേബി വീട്ടിൽ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
പഞ്ചസാര പാനി തയ്യാറാക്കാന്‍
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ മൈദ, കോണ്‍ഫ്‌ളോര്‍, ബേക്കിംഗ് സോഡ ഉപ്പ് എന്നിവയെടുത്ത് അരിച്ചെടുക്കുക. ഇതിലേക്ക് തൈരും നെയ്യും ചേര്‍ക്കുക. അല്പം വെള്ളം ചേര്‍ത്ത് കട്ടിയുള്ള മാവ് തയ്യാറാക്കിയെടുക്കുക. ഇതിലേക്ക് മഞ്ഞ ഫുഡ് കളര്‍ ചേര്‍ത്ത ശേഷം ഇത് ഒരു മണിക്കൂര്‍ അടച്ച് സൂക്ഷിക്കാം.
പഞ്ചസാര ലായനി തയ്യാറാക്കാനായി പഞ്ചസാരയും വെളളവും കൂടി ഇടത്തരം തീയില്‍ ചൂടാക്കുക. പഞ്ചസാര ഉരുകി കഴിഞ്ഞാല്‍ തീ കുറച്ച് അഞ്ച് മിനിറ്റ് കൂടി തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങാനീരും ഏലയ്ക്കയും ചേര്‍ത്ത ശേഷം അടുപ്പില്‍ നിന്ന് ഇറക്കി വയ്ക്കാം. ഇനി അല്‍പ്പം മഞ്ഞ ഫുഡ് കളര്‍ കൂടി ചേര്‍ക്കാം.