ഹണിമൂൺ ആഘോഷിക്കാനായി മേഘാലയയിൽ പോയി കാണാതായ ദമ്പതികളിൽ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ.
ഇൻഡോർ സ്വദേശിനി സോനം ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഗാസിപുരിലെ ഒരു ധാബയിൽ സോനത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ചികിത്സയ്ക്കായി ഗാസിപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോനം, പിന്നീട് പൊലീസിന് മുന്നിൽ കീഴടങ്ങി. തുടർന്ന് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വാടക കൊലയാളികളെ ഉപയോഗിച്ചാണ് സോനം ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് മേഘാലയ ഡിജിപി പറഞ്ഞു.
കൃത്യം നടപ്പിലാക്കിയ വാടക കൊലയാളികളായ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഒരാളെ ഉത്തർപ്രദേശിൽ നിന്നും മറ്റു രണ്ട് പേരെ ഇൻഡോറിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഭർത്താവിനെ കൊല്ലാൻ സോനം തങ്ങള്‍ക്ക് ക്വട്ടേഷൻ നൽകിയതാണെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.