ഒഡീഷയിൽ ബിസിനസുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ ഐഎഎസ് ഓഫീസറെ വിജിലൻസ് പിടികൂടി. 2021 ബാച്ച് ഐഎഎസ് ഓഫീസറായ ധിമാൻ ചക്മയെയാണ് വിജിലൻസ് പിടികൂടിയത്.
10 ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഓഫീസറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 47 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.
കലഹന്ദി ജില്ലയിലെ ധരംഗഡിലെ സബ് കളക്ടറാണ് ധിമാൻ ചക്മ. 20 ലക്ഷം രൂപയാണ് ഐഎഎസ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്.
ബിസിനസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം വാങ്ങുകയായിരുന്നു. വാങ്ങിയ പണം മേശയ്ക്കുള്ളിൽ വെയ്ക്കുമ്പോഴാണ് വിജിലൻസ് പിടികൂടിയത്.