കേരളീയരുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് സ്വാദിഷ്ടമായ അവിയൽ. എല്ലാ പച്ചക്കറികളും ഒത്തുചേരുന്ന ഈ വിഭവം എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെ. എങ്ങനെ അവിയൽ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
തേങ്ങ, ജീരകം, പച്ചമുളക് എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് അധികം അരഞ്ഞ് പോകാതെ ഒതുക്കി എടുക്കുക. ഇതിൽ തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കുക. ഇനി ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ എല്ലാ പച്ചക്കറികളും നീളത്തിൽ തീരെ നേര്‍ത്തുപോവാത്തെ അരിഞ്ഞെടുത്ത് ചേർക്കുക. ഇതിലേക്ക് അര കപ്പ് വെള്ളം, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് കഷണങ്ങൾ പാകത്തിന് വേവിച്ചെടുക്കുക. ഇനി ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന തേങ്ങ അരപ്പ് ചേർത്ത് യോജിപ്പിക്കുക. രണ്ട് മൂന്ന് മിനിറ്റ് ചെറുതീയില്‍ വേവിച്ച ശേഷം തീയണച്ച് ചൂടോടെ വിളമ്പാം.
story highlight: aviyal