നമ്മുടെ അടുക്കളയിലെ നിത്യോപയോഗ വസ്തുവാണ് കായമ. മണത്തിനും രുചിയ്ക്കും മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിൽ വരെ കായം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
1. ദഹനക്കേട്, ഗ്യാസ് തടയുന്നു
ദഹനക്കേട്, ഗ്യാസ്, ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കൽ എന്നിവയുടെ ഫലമായി വയർ വീർക്കുന്നത് സാധാരണമാണ്. കായത്തിൽ അടങ്ങിയിട്ടുള്ള ആന്റിസ്പാസ്മോഡിക്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ ദഹനപ്രശ്നങ്ങൾക്കുള്ള മികച്ചൊരു പരിഹാരമാണ്.
2. ശ്വസന പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ മികച്ചതാണ്
ജേർണൽ ഓഫ് ട്രെഡീഷണൽ ആൻഡ് കോംപ്ലിമെന്ററി മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ കായത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തെ രോഗകാരികളിൽ നിന്ന് സംരക്ഷിക്കുവാൻ സഹായിക്കുന്നു.
3. അസിഡിറ്റി ഒഴിവാക്കാൻ സഹായിക്കും
കായം ദഹനത്തെ സഹായിക്കുമെന്ന് മാത്രമല്ല, അതിന്റെ ക്ഷാര സ്വഭാവം കാരണം ആസിഡ് റിഫ്ലക്സ് ഒഴിവാക്കാനും ഫലപ്രദമാണ്.
4. സമ്മർദം കുറയ്ക്കാൻ സഹായിക്കും
കായം സമ്മർദം അകറ്റുവാൻ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. സമ്മർദം കുറയ്ക്കുന്നതിലൂടെ, വന്ധ്യത മുതൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
5. ആർത്തവ വേദനയ്ക്ക് ആശ്വാസം പകരും
ഈ സുഗന്ധവ്യഞ്ജനം അടിവയറ്റിലെ പേശികളെ സുഗമമാക്കാൻ സഹായിക്കുന്നു. അതിലൂടെ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നു.
6. ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് മികച്ചതാണ്
ആന്റി – അലർജിൻ ഗുണങ്ങളാണ് ഈ ആനുകൂല്യത്തിന് പിന്നിലെ പ്രധാന കാരണം. വൈറസിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും പനിയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
7. മുടിക്ക് കായം മികച്ചതാണ്
മുടിക്കും ശിരോചർമ്മത്തിനും വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. തൈര്, തേൻ തുടങ്ങിയ മറ്റ് ചേരുവകളുമായി ചേർത്ത് മുടിയിൽ പ്രയോഗിക്കുന്നതിലൂടെ കൂടുതൽ നേരം തലയിൽ ഈർപ്പം നിലനിർത്താൻ സാധിക്കുന്നു.