Recipe

ഹെൽത്തിയും ക്രിസ്പിയും ആയ ചെറുപയർ ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ – Cherupayar Dosa

ആരോഗ്യകരമായ പ്രഭാതഭക്ഷണങ്ങളിലൊന്നാണ് ചെറുപയര്‍ ദോശ. കുട്ടികൾക്കും സ്കൂളിൽ നൽകി വിടാൻ ഇത് ഉത്തമം. ഹെൽത്തിയും ക്രിസ്പിയും ആയ ചെറുപയർ ദോശ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകൾ

ചെറുപയര്‍- 1കപ്പ്
തേങ്ങാപ്പാല്‍-1 കപ്പ്
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ജീരകം – ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നന്നായി കുതിർത്തെടുത്ത ചെറുപയറിനൊപ്പം തേങ്ങാപ്പാല്‍,പച്ചമുളക്,കറിവേപ്പില , ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയുടെ ജാറില്‍ നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് ജീരകം ചേര്‍ക്കുക. ഇനി ഈ അരച്ച മാവ് കുറച്ച് സമയം വെച്ചതിന് ശേഷം ദോശക്കല്ലില്‍ എണ്ണ പുരട്ടി ചുട്ടെടുക്കാം.

STORY HIGHLIGHT: Cherupayar Dosa

Latest News