വീട്ടിൽ ക്യാരറ്റ് ഉണ്ടോ? സ്വീറ്റ് കഴിക്കണമെന്ന് തോന്നിയാൽ ക്യാരറ്റ് കൊണ്ട് തയ്യാറാക്കാം ഒരു അടിപൊളി ക്യാരറ്റ് ഹൽവ. 15 മിനിറ്റിൽ എങ്ങനെ ക്യാരറ്റ് ഹൽവ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- ഗ്രേറ്റ് ചെയ്ത ക്യാരറ്റ് – 5 എണ്ണം
- നെയ്യ് – 6 സ്പൂൺ
- പാൽ – 3 കപ്പ്
- പഞ്ചസാര – ആവശ്യത്തിന്
- ഏലയ്ക്ക പൊടിച്ചത് – 2 സ്പൂൺ
- കശുവണ്ടി – 10 എണ്ണം
- ബദാം – 1 പിടി
തയ്യാറാക്കുന്ന വിധം
ആദ്യം പാൻ ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിക്കുക. ശേഷം ഗ്രേയ്റ്റ് ചെയ്ത് വച്ചിരിക്കുന്ന ക്യാരറ്റ് പാനിലേക്ക് ചേർക്കുക. ഇത് അഞ്ച് മിനുട്ട് നേരം നന്നായി ഇളക്കി വേവിക്കുക. ശേഷം കാരറ്റിന്റെ നിറം മാറിവരുമ്പോൾ. ഇതിലേക്ക് പാൽ ഒഴിക്കുക. ശേഷം പാൽ വറ്റുന്നത് വരെ ക്യാരറ്റ് വേവിച്ച് എടുക്കുക. ശേഷം പഞ്ചസാരയും ഏലക്കാപ്പൊടിയും ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അൽപം വെള്ളം ഒഴിച്ച് ഇളകി കൊടുക്കുക. വെള്ളം വറ്റുന്നത് വരെ ഇളക്കികൊണ്ടേ ഇരിക്കുക. ശേഷം നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും ബദാമും ഇതിലേക്ക് ചേർത്ത്. രണ്ട് ടീസ്പൂൺ നെയ്യും ചേർത്ത ശേഷം തീ ഓഫ് ചെയ്യുക.
STORY HIGHLIGHT: Carrot Halwa