മഹാരാഷ്ട്രയിലെ താനെയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് നാലുപേര്‍ വീണുമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അപകടത്തിൽ രാഹുല്‍ ഗുപ്ത, മയൂര്‍ ഷാ, കേതന് സരോജ്, ഗവണ്മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) കോണ്‍സ്റ്റബിള്‍ വിക്കി എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ അപകടത്തിനിരയാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് (സിഎസ്എംടി) പോകുകയായിരുന്ന ട്രെയിനിലാണ് അപകടം സംഭവിച്ചത്. ട്രെയിനിൽ ശേഷിയിലധികം യാത്രക്കാരുണ്ടായിരുന്നു. തിരക്കേറിയ ട്രെയിനിൽ വാതിലിൽ തൂങ്ങി യാത്ര ചെയ്തവരാണ് അപകടത്തിൽപെട്ടത്. എന്നാൽ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.
STORY HIGHLIGHT: mumbai local train accident deaths