സോഷ്യൽ മീഡിയയിൽ ഡയറ്റ് ഉപദേശങ്ങളുമായി വരുന്ന മെലിഞ്ഞ് വെളുത്ത യുവതീയുവാക്കളെ കണ്ടിട്ടില്ലേ ? കീറ്റോ ഡയറ്റുമുതൽ ഭക്ഷണം പാകംചെയ്യാതെമാത്രം കഴിക്കുന്ന രീതിവരെ വിശദീകരിക്കുന്ന ഇത്തരം വീഡിയോകൾ യുവാക്കളെ വലിയതോതിൽ ബാധിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട അസുഖങ്ങളുണ്ടാകാൻ (ഈറ്റിങ് ഡിസോഡേഴ്സ്) ഇത്തരം വീഡിയോകൾ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
സ്ത്രീകളിലാണ് അനൊറെക്സിയ, ബുളീമിയ, ബിഞ്ച് ഈറ്റിങ് തുടങ്ങിയ രോഗങ്ങൾ വർധിച്ചുവരുന്നത്. 2000-ൽ 3.5 ശതമാനം പേർക്കായിരുന്നു ഇത്തരം രോഗം ബാ ധിച്ചിരുന്നതെങ്കിൽ 2018-ൽ അത് 7.8 ശതമാനമാണ്. സാമൂഹികമാധ്യമങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതും ഈ കാലഘട്ടത്തിലാണ്.
ഇന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട ഇത്തരം അസുഖങ്ങളുമായി വരുന്നവരുടെ ചികിത്സ തുടങ്ങും മുൻപ് സാമൂഹികമാധ്യമ ഉപയോഗത്തിന് ചികിത്സ നൽകേണ്ട അവസ്ഥയിൽ കാര്യങ്ങളെത്തിയിട്ടുണ്ടെന്ന് മനോരാഗവിദഗ്ധരും പറയുന്നു. ഇനിയെങ്കിലും സാമൂഹികമാധ്യമത്തിലെ സൗന്ദര്യസങ്കല്പങ്ങൾക്കു പുറകെ പോകാതിരിക്കാൻ യുവജനങ്ങളെ പഠിപ്പിക്കണമെന്നാണ് ഫ്രാൻസിലെ സ്റ്റുഡൻ്റ് ഹെൽത്ത് ഫൗണ്ടേഷനിലെ മനോരോഗവിദഗ്ധ നതാലി ഗോഡാർട്ട് പറയുന്നത്.
എന്താണ് ഈറ്റിങ് ഡിസോർഡർ?
ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കും വിധത്തിൽ ഭക്ഷണക്രമത്തിലുണ്ടാകുന്ന താളക്രമവും അതുമായി ബന്ധപ്പെട്ട അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളുമാണ് ഈറ്റിങ് ഡിസോർഡർ. അനോറെക്സിയ നെർവോസ, ബുളീമിയ നെർവോസ, ബിഞ്ച് ഈറ്റിങ് ഡിസോർഡർ എന്നിങ്ങനെ പലവിഭാഗങ്ങളുണ്ട്. ഈറ്റിങ് ഡിസോർഡർ ഉള്ള ഒരു വ്യക്തി വളരെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുകയോ അമിതമായി കഴിക്കുകയോ ചെയ്തേക്കാം. മനഃശാസ്ത്രപരമായ ഈ അവസ്ഥ ശാരീരിക അവസ്ഥയെയും സാരമായി ബാധിക്കാം. ജൈവശാസ്ത്രപരം, ജനിതകം , മനഃശാസ്ത്രപരവുമായ കാരണങ്ങളാലാണ് ഈറ്റിങ് ഡിസോർഡർ ഉണ്ടാകുന്നത്. ഒരാൾ തന്റെ ശരീരത്തിന് ആവശ്യമായതിലും അധികം ഭക്ഷണം കഴിക്കുന്നതും ആ അളവിനേക്കാൾ വളരെ കുറവ് കഴിക്കുന്നതുമൊക്കെ ഈറ്റിങ് ഡിസോർഡറിന്റെ പരിധിയിൽ വരും.
ഈറ്റിങ് ഡിസോർഡറിന്റെ ചില ലക്ഷണങ്ങൾ