തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ ആഴ്ച മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 5 ദിവസം സംസ്ഥാനതത് കാലവർഷം ശക്തമാകുമെന്നാണ് പ്രവചനം. നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുമെന്നതിനാൽ കാറ്റിനെതിരെ അതീവ ജാഗ്രത പുലർത്തണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്.
12ന് എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 13ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിളും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.