വയനാട്: കാറിനു സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം. സുൽത്താൻബത്തേരി ബീനാച്ചിയിൽ ഇന്നലെ രാത്രിയാണ് സംഭവം.
മർദനത്തിൽ ബസ് ഡ്രൈവർ മത്തായിക്കും, കണ്ടക്ടർ റിയാസിനും കുത്തേറ്റു.KL 65 1472 കാറിലെത്തിയവരാണ് ബസ് ജീവനക്കാരെ മർദ്ദിച്ചത്. സംഭവത്തിൽ കണ്ടക്ടറും ഡ്രൈവറും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.