ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2053 ആയി. പുതിയതായി കേരളത്തിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ രാജ്യത്ത് ആക്ടീവായ കൊവിഡ് കേസുകളിൽ 30 ശതമാനം കേസുകളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളാണ് തൊട്ടുപിന്നിൽ.