ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ തീപിടിത്തം.
എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ചിലർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ദ്വാരക സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്റ് എന്ന റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ദൃശ്യങ്ങളിൽ വലിയ തീജ്വാലകൾ കാണാം. രാവിലെ 10 മണിക്കാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.