Kerala

പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി വിപ്രോ ബ്രാഹ്‌മിണ്‍സ് | Brahmins

പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി വിപ്രോ ബ്രാഹ്‌മിണ്‍സ്. പുതിയ ലോഗോയും, പാക്കേജിംഗും ഒപ്പം കേരളത്തിന്റെ തനത് പാചക പാരമ്പര്യം ആഘോഷിക്കുന്ന ടിവി പരസ്യവും പുറത്തിറക്കി കേരള കസവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ഡിസൈനും ബ്രാന്‍ഡിന്റെ ആധികാരിക അഭിരുചിയും പാരമ്പര്യവും സംബന്ധിച്ച വാഗ്ദാനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ഒരു ഹൃദയംഗമമായ ടിവി പരസ്യവും ഈ പുനരാരംഭത്തില്‍ അവതരിപ്പിക്കുന്നു.

കൊച്ചി, ജൂണ്‍ 10, 2025 – കേരളത്തില്‍, സുഗന്ധവ്യഞ്ജന മിശ്രിതങ്ങള്‍ , റെഡി-ടു-കുക്ക് പ്രഭാതഭക്ഷണ മിശ്രിതങ്ങള്‍, അച്ചാറുകള്‍, ഡെസേര്‍ട്ട് മിക്‌സുകള്‍ എന്നിവയുടെ ആധികാരിക ശ്രേണിക്ക് പേരുകേട്ട പ്രമുഖ ബ്രാന്‍ഡായ ബ്രാഹ്‌മിണ്‍സ്, അതിന്റെ ആസ്ഥാനമായ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിന്റെ ഫുഡ്‌സ് പോര്‍ട്ട്ഫോളിയോയുടെ ഭാഗമായി, ബ്രാഹ്‌മിണ്‍സ് പരമ്പരാഗത കേരളത്തിന്റെ ആധികാരികതയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമായ സ്വര്‍ണനിറ ബോര്‍ഡറുള്ള കേരള കസവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ബ്രാന്‍ഡിംഗ് അവതരിപ്പിക്കുന്നത്. ഈ പൈതൃകത്തെ ജീവസ്സുറ്റതാക്കുന്നതാണ് അതിന്റെ സിഗ്‌നേച്ചര്‍ ഉല്‍പ്പന്നങ്ങള്‍ എടുത്തുകാട്ടുന്ന രണ്ട് പുതിയ ടിവി പരസ്യങ്ങളും. തലമുറകളായി നമ്മുടെ വീടുകളില്‍ തനിമയാര്‍ന്ന കേരള രുചി പകര്‍ന്നുനല്‍കുന്നതില്‍ ബ്രാഹ്‌മിണ്‍സിന് എക്കാലത്തുമുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതാണ് ഈ ഡിസൈന്‍ പരിണാമം.

ദൃശ്യപരമായ പുതിയ ഐഡന്റിറ്റിക്കൊപ്പം, പരിശുദ്ധിയും ഗുണനിലവാരവും സംബന്ധിച്ച തങ്ങളുടെ എക്കാലത്തെയും വാഗ്ദാനം ഊട്ടിയുറപ്പിക്കുകകൂടിയാണ് ബ്രാഹ്‌മിണ്‍സ് പുതിയ ടിവി പരസ്യത്തിലൂടെ ചെയ്യുന്നത്. ഓരോ പരസ്യചിത്രവും ഒരു മുഖ്യ ഉല്‍പ്പന്നമാണ് കാണിക്കുന്നത് – സാമ്പാര്‍ പൊടിയും പുട്ടുപൊടിയും. ഇത് ഉല്പന്നത്തിന്റെ ആധികാരികതയിലും വിശ്വാസ്യതയിലും ബ്രാഹ്‌മിണ്‍സ് ബ്രാന്‍ഡിനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. മുഖ്യ ഉല്‍പ്പന്നമായ സാമ്പാര്‍ പൊടിയില്‍ തുടങ്ങി ബ്രാഹ്‌മിണ്‍സ് അവതരിപ്പിക്കുന്ന സുഗന്ധവ്യഞ്ജന ശ്രേണികളില്‍ 100% ആധികാരിക ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ഒലിയോറെസിനുകള്‍, പ്രിസര്‍വേറ്റീവുകള്‍ അല്ലെങ്കില്‍ ഫില്ലറുകള്‍ എന്നിവ ചേര്‍ക്കാതെ ഇവ ക്ലീന്‍-ലേബല്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്നു. പുട്ടുപൊടിയില്‍ തുടങ്ങി ഈ ബ്രാന്‍ഡിന് കീഴിലുള്ള പ്രഭാതഭക്ഷണ പ്രീ-മിക്‌സ് ശ്രേണി രുചിയും പ്രകൃതിദത്ത പോഷണവും ഉറപ്പ് നല്‍കുന്നവയാണ്. പുട്ടുപൊടി മാത്രം ഒരു കിലോഗ്രാമിന് 80 ഗ്രാം വരെ പ്രോട്ടീന്‍ ഉറപ്പാക്കുന്നു. ഇത് കുടുംബങ്ങള്‍ക്ക് സമ്പുഷ്ടവും ആരോഗ്യകരവുമായ ഒരു ഭക്ഷണ ചോയ്സായി ഇതിനെ മാറ്റുന്നു.

റീലോഞ്ചിങ്ങിന്റെ ഭാഗമായി, എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും കടകളിലെ ഷെല്‍ഫില്‍ മികച്ച ദൃശ്യപരത ഉറപ്പിച്ച് ഉപഭോക്താക്കളില്‍ ഉയര്‍ന്ന സ്വാധീനം ചെലുത്തുന്നതിനായി സവിശേഷമായതും സുസ്ഥിരതയുള്ളതുമായ ഡിസൈന്‍ ഘടകങ്ങള്‍ കൊണ്ടുവരുന്നതിലും ബ്രാന്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏകീകൃതമായ ഈ രീതി ഒറ്റകാഴ്ചയില്‍ തന്നെ ഉപഭോക്താക്കളില്‍ ഈ ബ്രാന്‍ഡിന്റെ ഓര്‍മ്മ ശക്തമാക്കുകയും അതോടൊപ്പം റീട്ടെയില്‍ ടച്ച് പോയിന്റുകളിലുടനീളം ബ്രാഹ്‌മിണ്‍സിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്ക്‌സ് ആശയാവിഷ്‌കാരം നടത്തിയ ഈ ടിവി പരസ്യ കാമ്പെയ്ന്‍, ‘മലയാളികളുടെ ഹൃദയം കീഴടക്കിയ രുചിയിതാ ഇപ്പോള്‍ കസവു ധരിച്ചിച്ചെത്തുന്നു’ എന്ന ടാഗ്ലൈനിലാണ് വരുന്നത്. ഓരോ തവണ രുചിയ്ക്കുമ്പോഴും ബ്രാഹ്‌മിണ്‍സിന്റെ ഗുണനിലവാരവും ആധികാരിക രുചിയും പ്രകടമാക്കുന്ന ഈ പരസ്യചിത്രങ്ങള്‍ ഭക്ഷണവും സംസ്‌കാരവും തമ്മിലുള്ള വൈകാരിക ബന്ധത്തെ ആത്മാവില്‍ ഉള്‍ക്കൊള്ളുന്നവയാണ്.

ഈ റീലോഞ്ചിനെ കുറിച്ച് പറയവേ പതിറ്റാണ്ടുകളായി, ബ്രാഹ്‌മിണ്‍സ് വിശ്വാസത്തിന്റെയും ആധികാരികതയുടെയും കേരളത്തിന്റെ തനതായ രുചിയുടെയും പര്യായമാണെന്ന് വിപ്രോ ഫുഡ്സിന്റെ പ്രസിഡന്റ് ശ്രീ. അനില്‍ ചുഗ് ചൂണ്ടിക്കാട്ടി. ‘ഈ റീലോഞ്ച് അമൂല്യമായ ആ പൈതൃകത്തെക്കൂടിയാണ് ആദരിക്കുന്നത്. ശുദ്ധവും ശ്രദ്ധാപൂര്‍വ്വവുമായ കൃഷി രീതികളിലൂടെ നവ്യവും പ്രകൃതിദത്തവുമായ ചേരുവകള്‍ കൊണ്ട് നിര്‍മ്മിച്ച ആരോഗ്യകരവും രുചികരവുമായ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിയ്ക്കുന്നതാണ് പുതിയ ഈ ബ്രാന്‍ഡ് ഐഡന്റിറ്റി. ഇതിലൂടെ, ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ കേരളത്തിന്റെ സമ്പന്നമായ രുചികള്‍ ഒരു വലിയ വിഭാഗം ആളുകളിലേ -ക്കെത്തിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു,” അദ്ദേഹം പറഞ്ഞു.

1987 മുതല്‍, വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണിയിലൂടെ മികവിന് പ്രശസ്തി നേടിയ ബ്രാന്‍ഡാണ് ബ്രാഹ്‌മിണ്‍സ്. ഇപ്പോള്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗും ഏറ്റെടുത്തതോടെ , ആധികാരികവും മികച്ച നിലവാരമുള്ളതുമായ പാചക അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുള്ള പ്രതിബദ്ധത ബ്രാഹ്‌മിണ്‍സ് കൂടുതല്‍ ശക്തമായി തുടരും. പ്രഭാതഭക്ഷണ പ്രീ-മിക്‌സ് പൊടികള്‍, സുഗന്ധവ്യഞ്ജന മിശ്രിതങ്ങള്‍, പാചകത്തിനുള്ള ശുദ്ധമായ പൊടികള്‍, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, അച്ചാറുകള്‍, രുചികരമായ ഡെസേര്‍ട്ട് മിക്‌സുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഓഫറുകളുമായി റെഡി-ടു-കുക്ക്, സുഗന്ധവ്യഞ്ജന വിപണികളില്‍ ബ്രാഹ്‌മിണ്‍സ് അതിന്റെ ആധിപത്യം വീണ്ടും ഉറപ്പാക്കുകയാണ് ഈ റീബ്രാന്‍ഡിങ്ങിലൂടെ ചെയ്യുന്നത്.