ബെംഗളൂരു ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ഇത്തരമൊരു നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത് തീര്‍ത്തും ഹൃദയഭേദകമാണെന്ന് ദ്രാവിഡ് പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘നിരാശാജനകമായ കാര്യമാണിത്. ഏറെ സങ്കടകരവും. കായിക അഭിനിവേശം ഏറെയുള്ള നഗരമാണ് ബെംഗളൂരു. ഞാന്‍ ഇവിടെനിന്നാണ് വരുന്നത്. ഇവിടെയുള്ള ആളുകള്‍ ക്രിക്കറ്റിനെ മാത്രമല്ല, എല്ലാ കായിക ഇനങ്ങളെയും സ്നേഹിക്കുന്നു. ഫുട്ബോള്‍ ടീമാകട്ടെ കബഡി ടീമാകട്ടെ എല്ലാ കായിക ഇനങ്ങളെയും ടീമുകളെയും പിന്തുണയ്ക്കുന്നവരാണവര്‍. ഇത്തരമൊരു നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത് തീര്‍ത്തും ഹൃദയഭേദകമാണ്.’ ദ്രാവിഡ് പ്രതികരിച്ചു.
സംഭവത്തില്‍ ആര്‍സിബിയുടെ ഇവന്റ് മാനേജര്‍ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ്, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് മാനേജ്മെന്റ് എന്നിവരെ പ്രതിചേര്‍ത്ത് കബ്ബണ്‍ പാര്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
STORY HIGHLIGHT: bengaluru ipl tragedy