റാന്നി അത്തിക്കയം കൊച്ചുപാലത്തിന്റെ പുനർനിർമിച്ച് നൽകിയ സംരക്ഷണഭിത്തി വീണ്ടും തകർന്നു. പാലത്തിൽ സ്ഥാപിച്ചിരുന്ന പൈപ്പിലൂടെ ജല അതോറിറ്റി വെള്ളം തുറന്നു വിട്ടപ്പോൾ പൊട്ടി ഒഴുകിയതാണ് തകർച്ചയ്ക്ക് കാരണം. നാട്ടുകാർ ചേർന്നു രൂപീകരിച്ച ആക്ഷൻ കൗൺസിൽ ഞായറാഴ്ച വൈകിട്ട് ഗതാഗതത്തിനു തുറന്നു കൊടുത്തതിനു പിന്നാലെയാണ് സംരക്ഷണഭിത്തി വീണ്ടും തകർന്നത്.
എന്നാൽ തങ്ങളുടെ പിഴവാണെന്നും സംരക്ഷണഭിത്തി പുനർ നിർമിച്ചു നൽകാമെന്നും ജല അതോറിറ്റി അധികൃതർ ആക്ഷൻ കൗൺസിൽ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ സംരക്ഷണഭിത്തിയുടെ ഉപരിതലം ആണ് തകർന്നിരുന്നത്.
STORY HIGHLIGHT: athikayam kochupalam bridge