വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന വിഭവമാണ് ഷവർമ്മ. കുട്ടികളെ കയ്യിലെടുക്കാൻ തയ്യാറാക്കി നൽകാം ബ്രെഡ് പോക്കറ്റ് ഷവർമ്മ വെറും 10 മിനുട്ടിൽ.
ചേരുവകൾ
- ബ്രെഡ് കഷ്ണങ്ങൾ – 6
- ഓയിൽ -300 മില്ലി
- മുട്ട -2
- ബ്രെഡ് ക്രംപ്സ് -1 കപ്പ്
- ചിക്കൻ-200 ഗ്രാം
- കാരറ്റ് -1/2 കപ്പ് (ചെറുതായി അറിഞ്ഞത്)
- കാബേജ് -1/2 കപ്പ് (ചെറുതായി അരിഞ്ഞത്)
- കാപ്സികം -2 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
- സവാള -2 ടീസ്പൂൺ (ചെറുതായി അരിഞ്ഞത് )
- കുരുമുളക് പൊടി-1/2 ടീസ്പൂൺ
- ഉപ്പ് -ആവിശ്യത്തിന്
- മയോനൈസ് -1/2 കപ്പ്
തയ്യാറാക്കുന്ന വിധം
മസാല തയ്യാറാക്കാനായി കുരുമുളക് പൊടിയും ഉപ്പും ചേർത്ത് വേവിച്ച് വെച്ചിരിക്കുന്ന ചിക്കനും ചെറുതായി അരിഞ്ഞെടുത്ത കാരറ്റ്, കാബേജ്, കാപ്സികം, സവാള, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചു വയ്ക്കുക. മസാല തയ്യാർ.
ഇനി മുട്ട ഉപ്പു ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിൽ അരിക് നീക്കിയ ബ്രെഡ് 2 എണ്ണം വീതം ഒന്നിച്ചു മുക്കി ബ്രെഡ് പൊടിച്ചതിലും മുക്കി എടുത്ത് ഓയിലിൽ വറുത്ത് കോരുക. ഇനി വറുത്ത ബ്രെഡ് രണ്ടായി മുറിച്ച് ഉള്ളിൽ മസാല നിറയ്ക്കുക.
STORY HIGHLIGHT: Bread Pocket Shawarma