ബീഫ്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപൊടി, മുളക് പൊടി, മല്ലിപൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ നന്നായി തിരുമ്മി യോജിപ്പിക്കണം. ഇത് കുക്കറിലിട്ട് വെള്ളമൊഴിച്ച് വേവിക്കുക. 5 വിസിൽ വരുമ്പോൾ തീ ഓഫ് ചെയ്യാം.
ചെറുതീയിൽ പാൻ ചൂടാക്കുക. ചൂടായ പാനിൽ വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കടുക്, വറ്റൽമുളക്, കറിവേപ്പില, എന്നിവ വറവ് ഇടണം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി ഇളകി യോജിപ്പിക്കുക. ഇത് ഡ്രൈ ആയി വരുമ്പോൾ അല്പം എണ്ണ തൂവി മല്ലിയില വിതറി തീ ഓഫ് ചെയ്യാം.