Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മരുഭൂമിയുടെ അനന്തമായ മനോഹാരിത നുകരാം; ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ ട്രെയിനുമായി സൗദി അറേബ്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2025, 10:34 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മരുഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ ട്രെയിനുമായി സൗദി അറേബ്യ. 2026 ൽ ഓടിത്തുടങ്ങുന്ന സൗദി അറേബ്യയുടെ ആദ്യ ആഡംബര ട്രെയിൻ ചലിക്കുന്ന കൊട്ടാരം കൂടിയാണ്. കണ്ണിന് കുളിർമ്മയേകുന്ന അകത്തളങ്ങൾ, രുചിയേറും വിഭവങ്ങൾ, വായിക്കാൻ പുസ്തകങ്ങൾ അങ്ങനെ നമുക്ക് വേണ്ടതെല്ലാം ട്രെയിനിൽ ഉണ്ട്.

മരുഭൂമിയുടെ അനന്തമായ മനോഹാരിത നിറഞ്ഞ ട്രാക്കിലൂടെ കൂകിപ്പായുകയാണ് ഒരു ട്രെയിന്‍. അതിനുള്ളിലെ സ്വകാര്യ സ്യൂട്ടിലെ ചൂടുവെള്ളം നിറച്ച ബാത്ത്ടബ്ബിൽ മുങ്ങിക്കിടന്ന് ഒരു ഗ്ലാസ് ഷാംപെയ്ൻ ആസ്വദിക്കുകയാണ് നിങ്ങള്‍. വിശാലമായ ജനലുകളിലൂടെ മരുഭൂമിയുടെ മനോഹാരിത കണ്മുന്നില്‍ വിരിയുന്നു. ഇടയ്ക്കിടെ ലോകോത്തര നിലവാരമുള്ള വിഭവങ്ങൾ മുന്നില്‍ വരുന്നു. രാത്രിയാകുമ്പോള്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിന്‍റെ സുന്ദരമായ കാഴ്ച…!

സൗദി അറേബ്യയുടെ ആദ്യ ആഡംബര ട്രെയിനായ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ യാഥാർഥ്യമാകാൻ പോകുന്ന ഒരു അനുഭവമാണ്. മരുഭൂമിയുടെ ഹൃദയത്തിലൂടെ നടത്തുന്ന ഈ രാജകീയ യാത്ര, സഞ്ചാരികള്‍ക്കായി ആഡംബരത്തിന്‍റെയും ആതിഥ്യമര്യാദയുടെയും പുതിയൊരു അധ്യായം കുറിക്കാൻ ഒരുങ്ങുകയാണ്.

ചലിക്കുന്ന കൊട്ടാരം

14 കോച്ചുകളിലായി, ഓരോ ഇഞ്ചിലും ആഡംബരം നിറഞ്ഞുനിൽക്കുന്ന 34 സ്വകാര്യ സ്യൂട്ടുകൾ ആയിരിക്കും ‘ഡ്രീം ഓഫ് ദി ഡെസേർട്ടി’ലുണ്ടാവുക. സൗദി മരുഭൂമിയിലെ മനോഹരമായ കാഴ്ചകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്‍റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്വർണത്തിന്‍റെയും മണലിന്‍റെയും മങ്ങിയ ചുവപ്പ് കലർന്ന നിറങ്ങളും സമ്പന്നമായ തുണിത്തരങ്ങളും അതിലോലമായ അറബിക് ചിത്രപ്പണികളും ഒന്നുചേരുന്ന ഉൾവശം അറബിക്കഥകളിലെ മായികലോകത്തേക്ക് സഞ്ചാരികളെ കൊണ്ടുപോകും.

യാത്രക്കാരുടെ സ്വകാര്യതയ്ക്കും സൗകര്യത്തിനും മുൻഗണന നൽകിക്കൊണ്ട്, ഒരുക്കുന്ന ഓരോ സ്യൂട്ടിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്വകാര്യ കുളിമുറികൾ ഉണ്ടാകും. ചില സ്യൂട്ടുകളിൽ വിശാലമായ ബാത്ത്ടബ്ബുകൾ വരെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. മരുഭൂമിയിലൂടെയുള്ള യാത്രയിൽ, ഒരു ബാത്ത്ടബ്ബിനുള്ളിൽ ചൂടുവെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് എത്ര മനോഹരമായിരിക്കും!

ട്രെയിനിലെ ഡൈനിങ് അനുഭവം, രുചിയുടെ മറ്റൊരു ലോകം തന്നെ തുറക്കും. പ്രാദേശികമായി ലഭിക്കുന്ന ഫ്രഷ് ചേരുവകൾ ഉപയോഗിച്ച്, ലോകോത്തര നിലവാരമുള്ള ഷെഫുമാർ തയ്യാറാക്കുന്ന അറബ്, രാജ്യാന്തര വിഭവങ്ങൾ വിളമ്പും. മരുഭൂമിയുടെ വിശാലമായ കാഴ്ചകൾ കണ്ട് ഭക്ഷണം കഴിക്കുന്നത് ഒരു വേറിട്ട അനുഭവമാകും.

ReadAlso:

മാലദ്വീപിന്റെ ആഗോള ടൂറിസം അംബാസഡറായി കത്രീന കൈഫ്

വിസ്മയ കാഴ്ചകളുടെ നാടായ ഫുക്കെറ്റ് വരെ പോകാം…

ബീച്ച്… പാർട്ടി…വൈബ്; ഗോവ പൊളിയാണ് മച്ചാനെ…

പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ സ്ഥലങ്ങൾ നേരിട്ട് കാണാം; അവസരം ഒരുക്കി നോർവീജിയൻ ക്രൂയിസ് ലൈൻ

വിസ തട്ടിപ്പിൽ വീഴരുത്: യുഎസ് എംബസിയുടെ മുന്നറിയിപ്പ്

ട്രെയിനിലുടനീളം മനോഹരമായി അലങ്കരിച്ച ലോഞ്ചുകളും ഉണ്ടാകും. യാത്രക്കാർക്ക് വിശ്രമിക്കാനും പുസ്തകങ്ങൾ വായിക്കാനും മറ്റു യാത്രക്കാരുമായി സംസാരിച്ച് ഇരിക്കാനും ഇടങ്ങൾ ഉണ്ടാകും. ചില ലോഞ്ചുകൾക്ക് ഗ്ലാസ് മേൽക്കൂരകൾ ഉണ്ടായേക്കാം, രാത്രിയിൽ നക്ഷത്രങ്ങളെ നോക്കി യാത്ര ചെയ്യുമ്പോൾ ആകാശം മേൽക്കൂരയായി മാറും. സിഗാർ ബാറുകളും ചെറു സിനിമാറ്റിക് ലോഞ്ചുകളും പോലുള്ള പ്രത്യേക സൗകര്യങ്ങൾ ട്രെയിനിന്‍റെ ആഡംബരം വർധിപ്പിക്കും.

അതേപോലെ, സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച്, പ്രാദേശിക കലാരൂപങ്ങളും സംഗീതവും കഥകളും യാത്രയുടെ ഭാഗമാക്കാൻ സാധ്യതയുണ്ട്. ഇറ്റാലിയൻ ഹോസ്പിറ്റാലിറ്റി കമ്പനിയായ ആർസെനലെ ഗ്രൂപ്പുമായി സഹകരിച്ചാണ് സൗദി അറേബ്യൻ റെയിൽവേയ്സ്(SAR) ഈ സൗകര്യങ്ങള്‍ ഒരുക്കുന്നത്.

സാഹസികതയും ചരിത്രവും ഒത്തുചേരുന്ന പാത

നൂറ്റാണ്ടുകൾക്ക് മുൻപ് ദമാസ്കസിനെയും മദീനയെയും ബന്ധിപ്പിച്ച്, ചരിത്രപരമായ ഹെജാസ് റെയിൽവേ തീർഥാടനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമായിരുന്നു. ആ ചരിത്രത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട്, എന്നാൽ തികച്ചും ആധുനികമായ ആഡംബരം സൗകര്യങ്ങളോടെയാണ് ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എത്തുക. റിയാദിൽ നിന്ന് പുറപ്പെട്ട്, സൗദി അറേബ്യയുടെ വടക്കൻ നഗരമായ ഖുറയ്യത്ത് വരെ നീളുന്ന പാതയിലൂടെയായിരിക്കും ട്രെയിൻ കടന്നുപോകുന്നത്. യാത്രക്കാർക്ക് ഹൈൽ പോലുള്ള ചരിത്രപരമായ സ്ഥലങ്ങളിലെ ആകർഷകമായ കാഴ്ചകൾ കാണാനും, യുനെസ്കോ പൈതൃക കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്യാനും അവസരം ലഭിക്കും.

എപ്പോൾ വരും?

2026 ന്‍റെ മൂന്നാം പാദത്തോടെ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രാജകീയ യാത്രയുടെ ടിക്കറ്റ് നിരക്കുകളും പാക്കേജുകളും ഉടൻ പ്രഖ്യാപിക്കും.

Tags: Saudi ArabiaTRAVELdesert train

Latest News

ആലപ്പുഴയിലെ യുവാവിന്റെ മരണം കൊലപാതകം; സുഹൃത്തുക്കള്‍ അറസ്റ്റില്‍

കെനിയയിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം, പോസ്റ്റുമോർട്ടം പൂർത്തിയായി

ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ നദിയിലേക്ക് പോയി; വല എറിയുന്നതിനിടെ യുവാവിനെ മുതല കടിച്ചുകൊന്നു | Crime

വൈദ്യുതി മോഷണം വിളിച്ചറിയിക്കൂ… 50,000 രൂപ വരെ പാരിതോഷികം | KSEB

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.