Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഈ ബുദ്ധിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചില്ലെങ്കിൽ തീരാനഷ്ടം…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2025, 12:29 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചരിത്രം, ആത്മീയത, വിദ്യാഭ്യാസം, പുരാവസ്തുശാസ്ത്രം, കലാരൂപങ്ങൾ എന്നിവയാൽ സമ്പന്നമായ ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ. നിരവധി ബുദ്ധമത തീർത്ഥാടകർ ഇന്ത്യ സന്ദർശിക്കാറുമുണ്ട്. ബുദ്ധനെ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ് ആന്ധ്രപ്രദേശിലെ ബുദ്ധിസ്റ്റ് കേന്ദ്രങ്ങൾ.

പുരാതന സ്തൂപങ്ങൾ, ഗുഹകൾ, ശാന്തമായ ബുദ്ധ പ്രതിമ അങ്ങനെ വ്യത്യസ്തമായ നിരവധി കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ സ്വീകരിക്കുന്നത്.

അമരാവതി

ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് വളരെ പ്രസിദ്ധിയാർജിച്ച ഒരു ബുദ്ധമത കേന്ദ്രം ആയിരുന്നു അമരാവതി. കൃഷ്ണ നദിക്കരയിൽ ആണ് അമരാവതി സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് അഭിവൃദ്ധി പ്രാപിച്ച ബുദ്ധമത കേന്ദ്രം ആയിരുന്നെങ്കിലും ഇപ്പോൾ കാലപ്പഴക്കം ചെന്നിരിക്കുന്നു. മഹാസ്തൂപം ഇപ്പോഴും ഇവിടെ തന്നെയുണ്ട്. രാജവംശങ്ങൾ ഉയർന്നു വരുന്നത് കണ്ടും സാമ്രാജ്യങ്ങൾ തകരുന്നതു കണ്ടും വന്നുപോകുന്ന വിനോദസഞ്ചാരികളെ കണ്ടും ഈ മഹാസ്തൂപം ഇവിടെ തന്നെ നിലകൊള്ളുന്നു. ഇവിടുത്തെ കൊത്തുപണികളും വളരെ പ്രസിദ്ധമാണ്.

നാഗാർജുനകൊണ്ട

രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിൽ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ബുദ്ധിസ്റ്റ് പഠനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു നാഗാർജുനകൊണ്ട. ബുദ്ധിസ്റ്റ് തത്വജ്ഞാനിയായ നാഗാർജുനയുടെ പേരിൽ നിന്നാണ് നാഗാർജുനകൊണ്ട എന്ന പേര് രൂപം കൊണ്ടത്. നിരവധി സന്യാസിമാരും വിശ്വാസികളും തീർത്ഥാടകരും ശ്രീലങ്ക, ചൈന, മധ്യേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇവിടേക്ക് എത്തിയിരുന്നു. 1960 കളിലെ നാഗാർജുന സാഗർ അണക്കെട്ട് പദ്ധതിയെ തുടർന്ന് പുരാതന നാഗാർജുകൊണ്ടയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി.

തോട്​ലകൊണ്ട

ReadAlso:

മരുഭൂമിയുടെ അനന്തമായ മനോഹാരിത നുകരാം; ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ ട്രെയിനുമായി സൗദി അറേബ്യ

മാലദ്വീപിന്റെ ആഗോള ടൂറിസം അംബാസഡറായി കത്രീന കൈഫ്

വിസ്മയ കാഴ്ചകളുടെ നാടായ ഫുക്കെറ്റ് വരെ പോകാം…

ബീച്ച്… പാർട്ടി…വൈബ്; ഗോവ പൊളിയാണ് മച്ചാനെ…

പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ സ്ഥലങ്ങൾ നേരിട്ട് കാണാം; അവസരം ഒരുക്കി നോർവീജിയൻ ക്രൂയിസ് ലൈൻ

വിശാഖപട്ടണത്തിന് അടുത്തുള്ള ഒരു കുന്നിൻമുകളിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബി സി രണ്ടാം നൂറ്റാണ്ടിനും എഡി രണ്ടാം നൂറ്റാണ്ടിനും ഇടയിൽ പഴക്കമുള്ള ബുദ്ധമത കേന്ദ്രമായിരുന്നു തോട് ല കൊണ്ടയിലേത്. ദക്ഷിണേന്ത്യയിൽ ബുദ്ധമതത്തിൻ്റെ ചരിത്രപരമായ സാന്നിധ്യത്തിനും സ്വാധീനത്തിനും ഒരു പ്രധാന തെളിവായി ഇത് നിലകൊണ്ടു. സന്യാസ അച്ചടക്കത്തിനും ബുദ്ധന്റെ പഠിപ്പിക്കലുകൾക്കും പ്രാധാന്യം നൽകിയ നികായ ബുദ്ധമതത്തിന്റെ പ്രമുഖ കേന്ദ്രമായിരുന്നു തോട്‌ലകൊണ്ട. ബുദ്ധൻ്റെ കാൽപ്പാടുകളെയും അഷ്ടമംഗലങ്ങളെയും ഇവിടെ ആരാധിച്ചിരുന്നു.

ബവികൊണ്ട

വിശാഖപട്ടണത്തിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ അകലെയാണ് ബവികൊണ്ട സ്ഥിതി ചെയ്യുന്നത്. ബിസി മൂന്നാം നൂറ്റാണ്ടു മുതൽ എഡി മൂന്നാം നൂറ്റാണ്ടു വരെയാണ് ഈ ആശ്രമ സമുച്ചയം അഭിവൃദ്ധി പ്രാപിച്ചത്. ബുദ്ധമത പഠനത്തിൻ്റെ പ്രധാന കേന്ദ്രമായി ഇത് പ്രവർത്തിച്ചു. സ്തൂപങ്ങളും, പ്രാർത്ഥനഹാളുകളും ഇവിടെയുണ്ട്. സന്യാസിമാരുടെ അസ്ഥികൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

സാലിഹുണ്ടം

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് സാലിഹുണ്ടം സ്ഥിതി ചെയ്യുന്നത്. വംശധാര നദിയെ അഭിമുഖീകരിച്ചാണ് നൂറ്റാണ്ടുകളുടെ ബുദ്ധമത പരിണാമത്തിൻ്റെ ചരിത്രവും വഹിച്ച് സാലിഹുണ്ടം സ്ഥിതി ചെയ്യുന്നത്. മഹായാന, തേരാവധ, വജ്രയാനത്തിൻ്റെ ചില ഭാഗങ്ങൾ എന്നിവ ഇവിടെയുണ്ട്. സ്തൂപങ്ങളും അവശിഷ്ടങ്ങളും ശിലാരൂപങ്ങളും കൊണ്ട് ഈ സ്ഥലം നിറഞ്ഞിരിക്കുന്നു.

ആധുനിക ലോകത്തിന്റെ ശബ്ദകോലാഹലങ്ങളിൽ നിന്ന് അൽപം മോചനം ആഗ്രഹിക്കുന്നവർക്കും നിശ്ശബ്ദത ആഗ്രഹിക്കുന്നവർക്കും ആന്ധ്രപ്രദേശിലെ ബുദ്ധമത കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്.

 

Tags: IndiaTRAVELnews

Latest News

നിലമ്പൂരിലെ ‘ഒക്കചങ്ങായി’ വെല്‍ഫെയര്‍ പാര്‍ട്ടിയോ?: ഏതു വിധേനയും ജയിക്കാനായി LDF-UDF നീക്കം; കളം ഒരുക്കിയത് വെൽഫയർ- അഖില ഭാരത ഹിന്ദുമഹാസഭയുടെ പ്രവേശനം; അഭിമാന പോരാട്ടത്തിൽ വീഴാതിരിക്കാൻ മുൻകരുതലുകളുമായി മുന്നണികൾ | Nilambur by election LDF-UDF

പഞ്ചാബില്‍ നിന്നും യുകെയിലേക്ക് ഒരു ബുള്ളറ്റിന്റെ കപ്പല്‍ യാത്ര; ഇതിനായി ഇന്ത്യന്‍ കുടുംബം ചെലവഴിച്ച തുക കേട്ടാല്‍ ഞെട്ടും, കൂടെ കുറച്ച് വീട്ടുപകരണങ്ങളും

എച്ച്എല്‍എല്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി

രാജ്യത്ത് കോവിഡ് കേസുകൾ വ്യാപിക്കുന്നു, പുതിയൊരു വകഭേദം കൂടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.