വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടകരമായ ഒരു ഹെൽത്തി സ്നാക്ക് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സവാള
- കാരറ്റ്
- വെള്ളരി
- ഉപ്പ്
- എള്ളെണ്ണ
- സോയ സോസ്
- വെളുത്തുള്ളി
- ഇഞ്ചി
- വറ്റൽമുളക് ചതച്ചത്
- ഉപ്പ്
തയ്യാറാക്കുന്ന വിധം
സവാള, കാരറ്റ്, വെള്ളരി എന്നിവ കട്ടി കുറച്ച് അരിഞ്ഞെടുക്കാം. ഇവ ഒരു ബൗളിലേയ്ക്കു മാറ്റി കുറച്ച് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. മറ്റൊരു ബൗളിലേയ്ക്ക് അൽപം എള്ളെണ്ണയെടുക്കാം. ഇതിലേയ്ക്ക് സോയ സോസും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തിളക്കി യോജിപ്പക്കാം. ഇത് പച്ചക്കറികളിലേയ്ക്ക് ഒളിക്കാം. ഒപ്പം വറ്റൽ മുളക് ചതച്ചതും, ആവശ്യത്തിന് ഉപ്പും, കുറച്ച് വെളുത്ത എള്ളും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു തവണ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.