കോൺഗ്രസ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും തമ്മിൽ നടന്ന ഉന്നതതല യോഗത്തിൽ കർണാടകയിൽ ജാതി സെൻസസ് വീണ്ടും നടത്താൻ ധാരണയായി.
10 വർഷം മുൻപ് നടന്ന സെൻസസിലെ വിവരങ്ങൾ കാലഹരണപ്പെട്ടെന്നും അതിനാൽ പുതുക്കണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർ കോൺഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് കണക്കെടുപ്പ് വീണ്ടും നടത്താൻ ധാരണയായത്.
അതേസമയം സെൻസസ് പൂർണതോതിൽ വീണ്ടും നടത്തില്ലെന്നും കണക്കുകൾ അപ്ഡേറ്റ് ചെയ്യുക മാത്രമാകും ചെയ്യുകയെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.