മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 4 ഇടങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്പിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കി വരുന്നത്.
ഫേസ്ബുക്കിൽ നിന്നും……
ഇവിടെ ചേർത്തിരിക്കുന്ന ചിത്രങ്ങളിൽ കാണുന്നത് മലപ്പുറം കോട്ടക്കുന്നിലെ മാതൃകാ ‘ഭക്ഷണ തെരുവാണ്. ഭക്ഷ്യ സുരക്ഷാവകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണിത് . വൃത്തിയുള്ള , മനോഹരമായ അന്തരീക്ഷത്തിൽ ശുദ്ധമായ ഭക്ഷണം ഒരുക്കുന്നതിന്റെ മാതൃക പദ്ധതിയാണ് ഇത് .
തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്പിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കുന്നത്. ഒരു കോടി വീതം രൂപ ചെലവഴിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മ്മിക്കുന്ന ആധുനിക ഫുഡ് സ്ട്രീറ്റുകളാണ് ഇവ. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യ സംസ്‌കരണവും ഉറപ്പാക്കുന്നു. സംസ്ഥാനത്തിന്‍റെ തനത് ഭക്ഷണങ്ങള്‍ ലഭ്യമാക്കി ഫുഡ് ഡെസ്റ്റിനേഷനുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.
content highlight: Veena George