Kerala

എംഎസ്‌സി എൽസ 3 കപ്പല്‍ അപകടം: പൊലീസ് കേസെടുത്തു

കൊച്ചി എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ അപകടത്തിൽ പൊലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കപ്പൽ കമ്പനിക്കെതിരെ കേസെടുത്തത്. കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

കപ്പൽ ഉടമ, കപ്പലിലെ ക്രൂ എന്നിവരാണ് പ്രതികൾ. മേയ് 25നാണ് കൊച്ചി തീരത്തിന് സമീപം കപ്പല്‍ മുങ്ങി അപകടമുണ്ടാകുന്നത്. കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായത്.

Latest News