Kerala

തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധമാകുന്നു – aadhaar mandatory tatkal tickets

റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിലും തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ആധാർ വേരിഫിക്കേഷന് ശേഷം മാത്രമായിരിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

ട്രെയിൻ യാത്രകൾക്കായി തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇനി മുതൽ ആധാർ നിർബന്ധം. പുതിയ നിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം. ഐആര്‍സിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ തത്കാല്‍ ടിക്കറ്റ് ബുക്കുചെയ്യാന്‍ സാധിക്കൂവെന്നാണ് റെയില്‍വേ നിർദ്ദേശിച്ചിരിക്കുന്നത്.

തൽക്കാൽ ടിക്കറ്റ് ബുക്കിങ് കൂടുതൽ ശക്തമാക്കുന്നതിനും ദുരുപയോഗങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് റെയിൽവേ ഇത്തരമൊരു വലിയ മാറ്റം പ്രാബല്യത്തിൽ കൊണ്ടുവരാൻ ഒരുങ്ങുന്നത്. ടിക്കറ്റ് ബുക്കിങ്ങില്‍ ഇടനിലക്കാരുടെ ഇടപെടലും അനുബന്ധ തട്ടിപ്പുകളും ഒഴിവാക്കുന്നതിനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളത്.

റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ ഐആര്‍സിടിസി ആപ്ലിക്കേഷന്‍ മുഖേനയോ ഉള്ള തത്കാല്‍ ബുക്കിങ്ങിനാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുറമെ, കൗണ്ടറില്‍ നിന്ന് എടുക്കുന്ന ടിക്കറ്റുകള്‍ക്കും പുതിയ നിര്‍ദേശം ബാധകമാകുമെന്നാണ് റെയില്‍വേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിലും തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ആധാർ വേരിഫിക്കേഷന് ശേഷം മാത്രമായിരിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

STORY HIGHLIGHT: aadhaar mandatory tatkal tickets