വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പിടിയിൽ. സംഭവത്തിൽ പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മെയിൽ നഴ്സ് ആയി ജോലിചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് രോഗികളെ ചികിത്സിച്ചു വരികയായിരുന്നുവെന്നാണ് വിവരം. അമ്പലവയൽ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ജോബിനെ പോലീസ് പിടികൂടിയത്.
STORY HIGHLIGHT: fake doctor arrested