15-കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെയും 19-കാരനെയും അറസ്റ്റ് ചെയ്ത് പോലീസ്. പെണ്‍കുട്ടിയുടെ കൂട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിൽ പിടിയിലായിരിക്കുന്നത്. സംഭവദിവസം കൂട്ടുകാരായ രണ്ട് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ സുഹൃത്തായ രണ്ട് ആൺകുട്ടികൾ കുട്ടിക്കാലംതൊട്ട് പരിചയമുള്ളവരും അയല്‍ക്കാരുമാണ്. ഇവർ പെണ്‍കുട്ടിയെ പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും തുടർന്ന് പിന്നാലെയെത്തിയ ആണ്‍കുട്ടികളുടെ സുഹൃത്തായ 19-കാരനും ചേർന്ന് പെണ്‍കുട്ടിയെ മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നും ലൈംഗികബന്ധത്തിനായി നിര്‍ബന്ധിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.
പ്രതികള്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കിയെന്നും ഇത് കുടിച്ചതോടെ ബോധരഹിതയായെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 19-കാരനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
story highlight: Sexual assault on a 15-year old girl