Health

ഫ്‌ളാക്‌സ് സീഡിന് ഇത്രയും ആരോഗ്യഗുണങ്ങളോ?

നമ്മുടെ ഡയറ്റില്‍ വളരെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് ചണവിത്ത് അഥവാ
ഫ്‌ളാക്‌സ് സീഡ്. നിരവധി ആരോഗ്യഗുണങ്ങളുളള ഫ്‌ളാക്‌സ് സീഡില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

നോക്കാം ഗുണങ്ങള്‍……

ഒന്ന്

കുടവയര്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും.

രണ്ട്

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഫ്‌ളാക്‌സ് സീഡ് കുതിര്‍ത്ത് വച്ച വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ
ആരോഗ്യവും മെച്ചപ്പെടുത്തും.

മൂന്ന്

മത്സ്യം കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ചണവിത്തും ഫ്‌ളാക്‌സ് സീഡ് (ചണവിത്ത്) ഓയിലും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഫ്‌ളാക്‌സ് സീഡ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.

നാല്

ഫ്‌ളാക്‌സ് സീഡുകള്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഗുണം ചെയ്യും. കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ നല്ലതാണ്.

അഞ്ച്

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിത വണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉളളവര്‍ പിസിഒഡി, അമിത കൊളസ്‌ട്രോള്‍ തുടങ്ങി ഒട്ടു മിക്ക ജീവിത ശൈലി രോഗങ്ങളും നിയന്ത്രിക്കുന്നതിന് ഫ്‌ളാക്‌സ് സീഡ് സഹായിക്കുന്നു. ഈ രോഗാവസ്ഥ അലട്ടുന്നവര്‍ ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.