മോഹന്‍ലാല്‍ ചിത്രത്തിന്‍ റെക്കോര്‍ഡ് കളക്ഷന്‍ എന്ന വാര്‍ത്ത അത്ര പുതുമയൊന്നുമല്ല. എന്നാല്‍ ഒരു റീ റിലീസ് ചിത്രം തിയേറ്ററുകള്‍ പൂര പറമ്പാക്കുന്നു എന്നത് ഒരു വാര്‍ത്ത തന്നെയാണ്. അതെ തലയും പിള്ളേരും തകര്‍ക്കുകയാണ്. മലയാളത്തിലെ റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവില്‍ എത്തിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈ.
അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ആക്ഷന്‍ കോമഡി ചിത്രം ജൂണ്‍ 6 വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ റീ-റിലീസ് ചെയ്തു ആറ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്‌സ്ട്രാ ഷോകള്‍ അടക്കം സംഘടിപ്പിക്കുന്നുണ്ട്. എറണാകുളം കവിത തിയേറ്ററില്‍ ചിത്രം തുടര്‍ച്ചയായ ആറാം ദിനവും ഹൗസ്ഫുള്‍ ആയിട്ടാണ് ഓടുന്നത്. തിയേറ്ററില്‍ നിന്നുള്ള പ്രേക്ഷകരുടെ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ 2.60 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോള്‍ മലയാളത്തില്‍ റീ റിലീസ് റെക്കോര്‍ഡുകളില്‍ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
ഭാവന, കലാഭവന്‍ മണി, സിദ്ദിഖ്, ജ?ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.