Health

ഞാവല്‍ പഴത്തിന്റെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുതെ!

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് ഞാവല്‍ അഥവാ ജാമുന്‍. വേനല്‍ക്കാലത്തും മഴക്കാലത്തും ഇന്ത്യയിലുടനീളം വ്യാപകമായി വളരുന്ന ഞാവല്‍പ്പഴത്തില്‍ വിറ്റാമിന്‍ സി, ഇരുമ്പ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഡയറ്റില്‍ ഞാവല്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം.

നോക്കാം ഗുണങ്ങള്‍….

ഒന്ന്

ഫൈബര്‍ ധാരാളം അടങ്ങിയ ഞാവല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

രണ്ട്

കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളും ഉള്ള ഞാവല്‍ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

മൂന്ന്

പൊട്ടാസ്യം ധാരാളം അടങ്ങിയ ഞാവല്‍പ്പഴം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാല്

ഞാവല്‍പ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എയും മറ്റ് ആന്റിഓക്സിഡന്റുകളും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

അഞ്ച്

ആന്റി ഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയ ഞാവല്‍ പഴം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.