Kottayam

മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയ വയോധികയെ രക്ഷപ്പെടുത്തി അഗ്നിശമന സേന – woman rescued well

കിണറ്റില്‍വീണ വയോധികയെ രക്ഷപ്പെടുത്തി അഗ്നിശമന സേന. കിണറിനുള്ളിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു വയോധിക. കോട്ടയം ചങ്ങനാശ്ശേരിയിലെ മാമ്മുട് കുടമുക്ക് വേലം പറമ്പില്‍ ശാന്തയാണ് മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയത്.

ഉറക്കത്തിനിടയ്ക്ക് ഉണര്‍ന്ന വീട്ടുകാര്‍ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി പരിശോധിച്ചപ്പോള്‍ ശാന്തയെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ ശാന്തയെ കിണറിനുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. രാത്രിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ശാന്തയെ രാവിലെ നാലുമണിക്കാണ് വീട്ടുകാര്‍ കണ്ടെത്തുന്നത്.

story highlight: woman rescued well