Kerala

ജനവാസമേഖലയില്‍ കാട്ടാന ; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ – elephant warning

അട്ടപ്പാടി ജനവാസമേഖലയില്‍ കാട്ടാനകള്‍ തുടരുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി  അധികൃതര്‍. കോടയുള്ളത് കൊണ്ട് ആന എവിടെയാണെന്നറിയാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ലെന്നും അതിനാൽ പ്രദേശവാസികള്‍ പുറത്തുപോവുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍ അറിയിച്ചു.

കണ്ടിയൂര്‍ ഭാഗത്തുണ്ടായിരുന്ന മൂന്ന് ആനകള്‍ ഇപ്പോള്‍ കല്‍ക്കണ്ടി ഭാഗത്തേക്ക് മാറിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ പങ്കുവെച്ച ശബ്ദ സന്ദേശത്തിലൂടെ പറഞ്ഞു.

story highlight: elephant warning