കൊച്ചി തീരത്ത് മുങ്ങിയ എൽസ കപ്പലിൻറെ ഉടമകളായ എം എസ് സി കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ. എണ്ണച്ചോർച്ച 48 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് സി കമ്പനിക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി.
അതിനിടെ എൽസ കപ്പലിലെ ആദ്യ ഇന്ധന ചോർച്ച അടച്ചു. 12 പേർ കൂടി ഇന്ന് സംഘത്തിൽ ചേരും. ഇന്ധന ടാങ്ക് 22 ലെ സൗണ്ടിങ് പൈപ്പിലെ ചോർച്ചയാണ് അടച്ചത്.
അതേസമയം അപകടത്തിൽ പെട്ട എം എസ് സി എൽസ 3 എന്ന ചരക്കു കപ്പലിനെതിരെ പോലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്.
കപ്പൽ ഉടമയെയും ജീവനക്കാരെയും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. എം എസ് സി കപ്പൽ കമ്പനി ഒന്നാം പ്രതിയും, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയുമാണ്.