സ്കൂൾ സമയമാറ്റത്തിലെ സമസ്ത വിമർശനം, വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും. തീരുമാനം മാറ്റൽ അപ്രായോഗികം എന്ന് വിലയിരുത്തൽ. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമർശനം.
എന്നാൽ മുഖ്യമന്ത്രി ഇതിനു മറുപടി നൽകിയിരുന്നില്ല. മയമാറ്റം മതപഠന വിദ്യാർത്ഥികളെ ബാധിക്കും എന്നായിരുന്നു സമസ്തയുടെ വിമർശനം.
സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ പറഞ്ഞു. പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാം.കോടതി ഉത്തരവും കമ്മീഷൻ തീരുമാനവും പരിഗണിച്ചാണ് സർക്കാർ ഉത്തരവ്. ഏതെങ്കിലും വിഭാഗത്തിന് ഗൗരവമുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും. മുഖ്യമന്ത്രിയുമായി ആലോചിച്ചു ഉചിതമായ തീരുമാനമെടുക്കും. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.