രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർദ്ധനവ്. ഇതുവരെ 7,154 ആക്റ്റീവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 2165 ആയി. എന്നാൽ രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളിൽ 30 ശതമാനം കേസുകളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയിൽ രണ്ടു മരണവും മധ്യപ്രദേശിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്.