പാലക്കാട് അട്ടപ്പാടിയിലെത്തിയ കാട്ടാനക്കൂട്ടം മൂന്നാം ദിനവും ജനവാസമേഖലയിൽ തുടരുകയാണ്.
കാട്ടാന ജനവാസ മേഖലയിൽ തുടരുന്നതിനാൽ അട്ടപ്പാടിയിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴികളിൽ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. തഹസിൽദാരുടെ നിർദ്ദേശ പ്രകാരമാണ് നടപടി.