അഹമ്മദാബാദിൽ വിമാനം തകർന്നു വീണ് അപകടം. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ടേക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. 200 ൽ അധികം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് സൂചന. ഉച്ചയ്ക്ക് 1:40 ഓടെയാണ് അപകടം.
അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബിഎസ്എഫ്, എൻഡിആർഎഫ് ടീമുകളെ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. ആളപായം സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.