India

അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; അപകടം വിമാനത്താവളത്തിന് സമീപം

അഹമ്മദാബാദിൽ വിമാനം തകർന്നു വീണ് അപകടം. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ടേക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. 200 ൽ അധികം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് സൂചന. ഉച്ചയ്ക്ക് 1:40 ഓടെയാണ് അപകടം.

അ​ഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബി‌എസ്‌എഫ്, എൻ‌ഡി‌ആർ‌എഫ് ടീമുകളെ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. ആളപായം സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.