Kerala

ഒമ്പതാം നിലയില്‍ നിന്നും പൂച്ചയെ താഴേക്കറിഞ്ഞ് കൊന്നു, കേസെടുത്ത് പൊലീസ്

ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്നും പൂച്ചയെ താഴേക്കറിഞ്ഞ് കൊന്നയാള്‍ക്കെതിരെ കേസെടുത്ത്
പൊലീസ്.

മുംബൈ സ്വദേശിയായ കസം സെയ്ദിനെതിരെയാണ് പൊലീസ് നടപടി. ഒമ്പതാം നിലയില്‍ നിന്നും മെറ്റല്‍ ഷീറ്റിലേക്ക് പതിച്ച പൂച്ച സംഭവസ്ഥലത്ത് വച്ച് തന്നെ ചത്തു.

കെട്ടിടത്തിന്റെ ലോബിയിലൂടെ നടന്ന പൂച്ച, പെട്ടെന്ന് ഒരു കബോര്‍ഡിന്റെ മുകളിലേക്ക് ചാടിക്കയറി. എലവേറ്ററിന് സമീപത്തേക്ക് നടന്നുവന്നൊരാള്‍, പെട്ടെന്ന് പൂച്ചയുടെ സമീപത്തേക്ക് നടന്നെത്തി അതിനെ എടുത്ത് താഴേക്ക് എറിയുകയായിരുന്നു.

ഇതേ കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ താമസക്കാരനാണ് കസം സെയ്ദ്. ഇയാള്‍ പൂച്ചയെ താഴേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Latest News