India

അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു

എയര്‍ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഈ അപ്‌ഡേറ്റ് നല്‍കിയിരിക്കുന്നത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. അഹമ്മദാബാദ് വിമാനത്താവളം ഇപ്പോള്‍ പരിമിതമായ വിമാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് അതില്‍ പറയുന്നു. അതേസമയം, യാത്രക്കാര്‍ അവരുടെ വിമാനത്തിനായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.