നിരവധി പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് മത്തങ്ങ. കാലറി ഏറ്റവും കുറവാണെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. എന്നാൽ മത്തങ്ങ കൊണ്ട് രുചികരമായ ഒരു എരിശ്ശേരി തയ്യാറാക്കിയാലോ.
ചേരുവകൾ
- മത്തങ്ങ – പകുതി
- പയർ – ഒരു കപ്പ്
- ജീരകം – കാൽ ടീസ്പൂൺ
- ചുവന്ന മുളക് – 4 എണ്ണം
- വെളിച്ചെണ്ണ – രണ്ട് ടേബിൾസ്പൂൺ
- കടുക് കാൽ – ടീസ്പൂൺ
- കറിവേപ്പില – രണ്ട് തണ്ട്
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- ചുവന്ന മുളക് – അര ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- നാളീകേരം – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
കുതിർത്തെടുത്ത പയറും നുറുക്കിയ മത്തങ്ങയും ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. ഇനി തേങ്ങ, ജീരകം, ചുവന്ന മുളക് ചേർത്ത് അരച്ചെടുക്കുക. ഇനി വേവിച്ചു വെച്ചിരിക്കുന്ന മത്തങ്ങയിലേക്ക് ഇത് ചേർത്ത് കൊടുക്കുക. ഇനി വെളിച്ചെണ്ണയിൽ കടുക്, ചുവന്ന മുളക്, തേങ്ങ, കറിവേപ്പില എന്നിവ ഒന്ന് ഫ്രൈ ആക്കി അല്പം ഇതിൽ താളിച്ചൊഴിക്കാം.
story highlight: mathanga erissery